കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചത് ലോക്കപ് മര്‍ദനത്തിന് തുല്യം; ജേക്കബ് തോമസ്

Share this News for your Friends
  • 1
    Share

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസിന് മെല്ലെപ്പോക്ക് നയമാണ്. കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീ നരകതുല്യമായ യാതനകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നത് ലോക്കപ്പ് മര്‍ദ്ദനത്തിന് തുല്യമാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. കൂടാതെ ബിഷപ്പിനെതിരെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് പോലീസും സര്‍ക്കാരും ഇതുവരെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും ജേക്കബ് തോമസ്ചോദിച്ചു. കന്യാസ്ത്രീ നല്‍കിയ പരാതി സര്‍ക്കാര്‍ തഴയുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. സീനിയറായ തന്നെ മാറ്റിനിര്‍ത്തിയാണു ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജേക്കബ് തോമസ് പ്രതികരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *