റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അനീഷ് രാജന് നെടുമ്പാശ്ശേരിയില്‍ ഉജ്ജ്വല വരവേല്‍പ്പ്

Share this News for your Friends


ചെറുതോണി: ഭിന്നശേഷിക്കാരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിക്കുന്നതിന് നിര്‍ണ്ണായക പങ്കു വഹിച്ച ഇടുക്കി സ്വദേശി അനീഷ് പി. രാജന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും ജില്ലാ ആസ്ഥാനത്തെ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ചേര്‍ന്ന് വരവേറ്റു. ക്രിക്കറ്റ് ജീവിതചര്യയായി മാറ്റിവെച്ച അനീഷിന്‍റെ അഭിലാഷ സാക്ഷാത്ക്കാരമായിരുന്നു ലോകകപ്പ് ക്രിക്കറ്റ് പങ്കാളിത്തം. ആദ്യ കളിയില്‍ തന്നെ ഇന്ത്യയുടെ അഭിമാനമായി മാറി ലോക ചരിത്രത്തില്‍ ഇടംനേടാനായത് ഏറെ അഭിമാനകരമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. പരിമിതികളെ മറികടന്ന് ഉജ്ജ്വല വിജയം നേടിയ അനീഷ് പുതുതലമുറയ്ക്ക് മാതൃകയാണ്. ലോക ഇലവണ്‍സില്‍ ഇടംനേടാനായത് അനീഷിന്‍റെ ഉജ്ജ്വല പ്രകടനത്തിന് ക്രിക്കറ്റ് ലോകം നല്‍കിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനീഷിന്‍റെ മാതാപിതാക്കളായ പി. രാജന്‍, ശ്യാമള രാജന്‍, ജില്ലാ ആസ്ഥാനത്തെ വിവിധ സംഘടനാ പ്രതിനിധികളും നെടുമ്പാശ്ശേരിയിലെത്തിയിരുന്നു.

ഫോട്ടോ: ഭിന്നശേഷിക്കാരുടെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്പിയായ ഇടുക്കി സ്വദേശി അനീഷ് പി. രാജനെ റോഷി അഗസ്റ്റിന്‍ എംഎല്‍എ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *