മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയിൽ വിദ്യാഭ്യാസ കച്ചവടക്കാരൻ

Share this News for your Friends

പക്ഷെ, കേരളം പുനർനിർമ്മിക്കാനുള്ള റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയിൽ വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് ബൈജുവിനെ ഉൾപ്പെടുത്താൻ എന്ത് മാനദണ്ഡമാണ് സർക്കാർ പാലിച്ചതെന്നു ചോദിക്കാൻ ഇവിടൊരു പ്രതിപക്ഷ നേതാവ് പോലുമുണ്ടായില്ല. ഒരൊറ്റ മാധ്യമം പോലും അത് ചർച്ച ചെയ്തില്ല.

ഹൃദയകുമാരി ടീച്ചർ, RVG മേനോൻ സർ ഇവരൊക്കെയാണ് ഇതിനു മുൻപ് വിദ്യാഭ്യാസ മേഖലയിൽ സർക്കാരിനെ ഉപദേശിക്കാൻ നിയുക്തരായത്. ആ സീറ്റിലാണ് ഒരു വെറും വിദ്യാഭ്യാസ കച്ചവടക്കാരൻ ഇരിക്കുന്നത്. എന്താടിസ്ഥാനത്തിൽ? ഇടതുപക്ഷത്തിന്റെ കേരള പഠന കോണ്ഗ്രസിൽ എവിടെയായിരുന്നു ബൈജുവിന്റെ സ്ഥാനം? എന്താണ് അയാൾ കേരളീയ സമൂഹത്തിനു ഇതുവരെ നൽകിയ സംഭാവന?

ഇത് ചോദിക്കാൻ മാധ്യമങ്ങൾക്ക് മുട്ടിടിയ്ക്കും. കാരണം, ബൈജൂസ് ആപ്പിന് നല്ല പരസ്യമുണ്ട്. മാധ്യമങ്ങളുടെ ധാർമ്മികരോഷം ഉയരില്ല. പണത്തിനു മീതെ പണ്ടും ഇപ്പോഴും ചിലത് പറക്കാറില്ല.


Courtesy: ഹരീഷ് വാസുദേവൻ

https://m.facebook.com/story.php?story_fbid=10157528391587640&id=690677639

Leave a Reply

Your email address will not be published. Required fields are marked *