ഒരു മീന്‍ 30 കിലോ, വില 7500 രൂപ

Share this News for your Friends

മത്സ്യാരണ്യകത്തില്‍ വില്പന പൊടിപൊടിക്കുന്നു
മത്സ്യാരണ്യകത്തിലെ മീനില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്നു പേടി വേണ്ട….മാത്രമല്ല മായമില്ല മീനുകള്‍ക്കു ആവശ്യക്കാരേറെയും, പുഴ മത്സ്യം പോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങളുടെ രുചിത്തനിമ അറിയുകയും ചെയ്യാം. ഇന്നു മാത്രം ലഭിച്ചത് 17300 രൂപയുടെ 69.2 കിലോ മത്സ്യമാണ്. അതില്‍ 7500 രൂപയുടെ 30 കിലോയുള്ള മീനും ഉള്‍പ്പെടുന്നു. വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യ ജീവി സങ്കേതത്തിന്റെ നേതൃത്തത്തില്‍ മെയ്യില്‍ പുതിയ സംരംഭമാണ്’ മത്സ്യാരണ്യകം ‘ പദ്ധതി. വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നത്.
ഇടുക്കി അണക്കെട്ടിന്റെ സാക്ഷാത്കാരത്തിന് കാരണഭൂതനായ കൊലുമ്പന്റെ പി•ുറക്കാരായ കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിച്ചത്.

പൊതു സമൂഹത്തിനു മായമില്ലാത്ത ഡാം മീന്‍് ലഭ്യതക്കനുസരിച്ചു നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
എല്ലാദിവസവും രാവിലെ 10 മണിക്ക് വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളില്‍ നിന്നു ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിലോഗ്രാമിന് 250 രൂപ നിരക്കില്‍ നേരിട്ടും മത്സ്യം വാങ്ങാവുന്നതാണ്. ഓര്‍ഡറുകള്‍ തലേദിവസം രാത്രി 8 മണിക്ക് പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ 9 മണിക്ക് മുന്‍ഗണന ക്രമത്തില്‍ ഓര്‍ഡര്‍ ഉറപ്പിച്ചു ചെയ്തു മെസേജ് അയക്കുകയും രാവിലെ 10 മണിക്ക് മത്സ്യം വാങ്ങി പോകാവുന്ന രീതിയിലാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. മത്സ്യം വാങ്ങുന്നതിനു ബുക്കിംഗ് നമ്പര്‍: 9074770213.

Leave a Reply

Your email address will not be published. Required fields are marked *