പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചു

Share this News for your Friends

ലാജി പ്ലാത്തോട്ടം

ചെറുതോണി: ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ പ്രമുഖ മാനേജ്മെൻറ് കോളെജിലെ മഞ്ഞപ്പാറ സ്വദേശിയായ വിദ്യാർത്ഥിയെ ആണ് സഹപാഠി ആയ കമ്പിളി കണ്ടം സ്വദേശി ജത്തു ജോൺ ക്രൂരമായ്മർദ്ധിച്ചത്

മൂന്നാം വർഷ BCA വിദ്യാർത്ഥിനിയെ ഗുരുതര പരുക്കുകളോടെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ച ഓടെ ആയിരുന്നു സംഭവം
വിദ്യാർത്ഥിനിക്ലാസ്സ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജിത്തു ക്ലാസ്സ്റും പൂട്ടി ഒരു പ്രകോപനവും ഇല്ലതെ തന്നെ മർദ്ധിക്കുക ആയിരുന്നു എന്ന് പെൺകുട്ടി പറയുന്നു.
ജിത്തു മധ്യ ലഹരിയിൽ ആയിരുന്നു എന്നും പറയപ്പെടുന്നു.
പെൺകുട്ടിയുടെ താടയെല്ലും കർണ്ണ പടവും പൊട്ടിയതായി ഡോക്ടർമാർ സ്ഥീരികരിച്ചു.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ വിദഗ്ത ചികിൽസക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റും മൂന്ന് വർഷമായി ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു എന്നും വിദ്യാർത്ഥിനി പറയുന്നു എറണാകുളത്ത് പ്രേജക്ട് തയ്യാറാക്കാൻ പോയതിൽ പിന്നെ ജിത്തുവിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായും പെൺകുട്ടി പറയുന്നു
ഇന്നലെ ഒരു മണിയോടു കൂടി നടന്ന സംഭവത്തിൽ മുരിക്കാശേരി പോലിസ് ഇതുവരെ ആയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ എത്തി ഇല്ല എന്നും ഉന്നത സ്വധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നതായും മാതാപിതാക്കൾ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *