കഞ്ചാവ് മൊത്തവ്യാപാരി അടിമാലിയിൽ പിടിയിൽ

Share this News for your Friends

അടിമാലി: പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ അടിമാലിനാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി.. മാങ്കുളം – ആറാം മൈൽ കരയിൽ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടിൽ ഫ്രാൻസിസ് തോമസ് (52) ആണ് പിടിയിലായത്..

അടിമാലി – മാങ്കുളം റോഡിലുള്ള പീച്ചാട് എന്ന സ്ഥലത്ത് ഗഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനായി നിൽക്കുമ്പോഴാണ് ഫ്രാൻസിസ് എക്സൈസ് സംഘത്തിന്റെ വലയിലായത്.. മണം പുറത്തു വരാത്ത രീതിയിൽ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച് പൊതികളാക്കിപ്ലാസ്റ്റിക് ചാക്കിലായിരുന്നു ഗഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു കിലോ ഗഞ്ചാവിന് ഇരുപതിനായിരം രൂപ നിരക്കിലാണ് ഫ്രാൻസിസ് ഗഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്..

ഫ്രാൻസിസിന് ഗഞ്ചാവ് എത്തിച്ചു നൽകിയ രണ്ടു പേരെക്കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.. ഇവരെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം നടത്തി വരുന്നു.. രണ്ടു മാസത്തോളമായി ഫ്രാൻസിസ് എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പീച്ചാട് മേഖലയിൽ വ്യാപകമായി ഗഞ്ചാവ് കൈമാറ്റം നടക്കുന്നതായി എക്സൈസിന് പരാതി ലഭിച്ചിരുന്നു.. ഗഞ്ചാവ് മാങ്കുളം ഭാഗത്ത് ഫ്രാൻസിസ്ഗഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു..

സൂക്ഷിച്ചു വച്ചിരുന്ന ഗഞ്ചാവ് പുറത്തെടുത്ത് പീച്ചാടെത്തിച്ച് വിൽപ്പനക്കായി കാത്തു നിൽക്കുന്നതിനിടെയാണ് പ്രതിയെ തൊണ്ടി സഹിതംപിടികൂടിയത്.. മുൻപ് ആന്ധ്രപ്രദേശിൽ ഗഞ്ചാവ് കേസിൽ ഒരു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ കെ വി സുകു, സിവിൽ എക്സൈസ് ഓഫീസർമാരായ എ സി നെബു, മീരാൻ കെ എസ് ,രംജിത്ത് കവിദാസ്, രതിമോൾ കെ എം, ശരത് എസ് പി എന്നിവരും പങ്കെടുത്തു.. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *