നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Share this News for your Friends

നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴ പൂമാല പാറശേരിയിൽ ജോമോനാണ് (31) കാഞ്ഞാർ പോലീസിന്‍റെ പിടിയിലായത്. രണ്ടാഴ്ച മുന്പാണ് സംഭവം നടന്നത്. കുട്ടി അമ്മയോട് പീഡനവിവരം പറയുകയും അമ്മ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പോലീസിനെ വിവരമറിയിച്ചത്. കുട്ടിയുടെ വീടിനടുത്ത് മിക്കവാറും എത്താറുള്ള യുവാവ് കുട്ടിയുമായി ചങ്ങാത്തത്തിലാകുകയായിരുന്നു. കുട്ടിയുമായുള്ള ചങ്ങാത്തം മുതലാക്കിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

വിവരം പുറത്തറിഞ്ഞതോടെ ഇയാൾ സ്ഥലത്തു നിന്നും മുങ്ങി.
മൂന്നാർ ഭാഗത്ത് യുവാവ് എത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസ് ഇന്നലെ മറയൂരിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാഞ്ഞാർ സിഐ വി.വി.അനിൽകുമാർ, എസ്ഐ കെ.സിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *