ഉണക്ക ഗഞ്ചാവുമായി രണ്ടു പേർ പിടിയിൽ..

Share this News for your Friends

നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ ഒന്നരക്കിലോ ഗഞ്ചാവുമായി രണ്ടു പേരെ പിടികൂടി…

ബൈസൺവാലി വില്ലേജിൽ റ്റീ കമ്പനി കരയിൽ താമസക്കാരായ വെള്ളിലാം തടത്തിൽ വീട്ടിൽ ഗോവിന്ദൻ മകൻ മണി (52), അമ്പലശ്ശേരി വീട്ടിൽ അംഗത്തേവർ മകൻ ബൊക്കമായൻ എന്നിവരാണ് നാർകോട്ടിക് സ്ക്വാഡ് സംഘത്തിന്റെ പിടിയിലായത്.. തമിഴ്നാട്ടിലെ ചെമ്പട്ടിയിൽ നിന്നും വാങ്ങിയ ഗഞ്ചാവ് വിൽപ്പന നടത്തുന്നതിനായി വെള്ളിയാഴ്ച രാത്രി കുഞ്ചിത്തണ്ണി – ബൈസൺവാലി റോഡിൽ പൊട്ടൻകാട് പമ്പ് ഹൗസ് ജംഗ്ഷനിലുള്ള സെന്റ് മേരീസ്‌ കപ്പേളയ്ക്കു സമീപംകാത്തു നിൽക്കുമ്പോഴാണ് ഇവർ രണ്ടു പേരും നാർകോട്ടിക് സ്ക്വാഡ് സംഘത്തിന്റെ വലയിലായത്..

റ്റീ കമ്പനി ഭാഗത്ത് ഗഞ്ചാവ് സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.. കിലോഗ്രാമിന് 8000 രൂപക്ക് വാങ്ങുന്ന ഗഞ്ചാവ് 25000 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്ന് നാർകോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരോട് പറഞ്ഞു.. ഒരു മാസത്തിലധികമായി ഇവർ നാർകോട്ടിക് സ്ക്വാഡിലെ ഷാഡോ സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.ഒന്നാം പ്രതിയായ മണിയുടെ പേരിൽ കള്ളത്തോക്ക് നിർമ്മാണത്തിന്റെ പേരിൽ മുൻപ് കേസുകളുള്ളതാണ്..

രണ്ടാം പ്രതിയായ ബൊക്കമായന്റെ പേരിൽ ഗഞ്ചാവു കേസുകളും ഉള്ളതാണ്.. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ എസ് അസീസ് സി ഇ ഒ മാരായ എ സി നെബു, കെ എസ് മീരാൻ, ദീബുരാജ്, രംജിത്ത് കവിദാസ്, രതി മോൾ കെ എം എന്നിവരും പങ്കെടുത്തു.. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *