മികച്ച വിജയം നേടി വികൃതി രണ്ടാം വാരത്തിലേക്ക്

Share this News for your Friends

നവാഗതനായ എം.സി. ജോസഫ് സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ എന്നിവരെ പ്രധാനതാരങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വികൃതി. ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രണ്ടാം വാരത്തിലേക്കെത്തിയ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഭഗത് മാനുവല്‍,സുധി കോപ്പ,ഇര്‍ഷാദ്,ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, മറീന മെെക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *