ഇസൂസു D-മാക്‌സിന്റെ പുതിയ തലമുറ മോഡല്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചു

Share this News for your Friends

ഇസൂസു D-മാക്‌സിന്റെ പുതിയ തലമുറ മോഡല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. എട്ട് വര്‍ഷമായി വിപണിയിലെത്തിയിരുന്ന നിലവിലെ ഇസൂസു D-മാക്‌സിനെ മൂന്നാം തലമുറ മോഡല്‍ പിന്തുടരും.

ഇന്ത്യയില്‍ വളരെയധികം ജനപ്രീതി ലഭിച്ച ആദ്യത്തെ പിക്ക് അപ്പ് ട്രക്കാണ് ഇസൂസു D-മാക്സ് V-ക്രോസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ജൂണില്‍ വി-ക്രോസിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡലിനെ ഇസൂസു അവതരിപ്പിച്ചിരുന്നു.ഒരു ഇന്‍ഫിനിറ്റ് പൊട്ടെന്‍ഷ്യല്‍ തീം അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ D-മാക്സ്. ബോഡി ഓണ്‍ ഫ്രെയിം നിര്‍മ്മാണം. സോളിഡ്-ബീം റിയര്‍ ആക്‌സില്‍, ഡിമാന്‍ഡ് ഓണ്‍ ഓള്‍-വീല്‍ ഡ്രൈവും റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്കും വാഹനത്തില്‍ നിലനിര്‍ത്തും.

പുതിയ ഫ്രണ്ട് എന്‍ഡ് ഡിസൈന്‍, പുതിയ ബൈ-എല്‍ഇഡി ഹെഡ് ലാമ്ബുകള്‍, യു ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍ എന്നിവയോടൊപ്പം ഒരു വലിയ ഗ്രില്ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബമ്ബറിന്റെ ഇരുവശത്തും രണ്ട് പ്രൊജക്ടറുകളും സ്ഥാപിച്ചിരിക്കുന്നു. പിന്‍വശത്തെ മാറ്റങ്ങളില്‍ ഡ്യുവല്‍ സ്ക്വയര്‍ ലൈറ്റിംഗ് മോട്ടിഫുകളുള്ള ഡാര്‍ക്ക് സ്കീമില്‍ എല്‍ഇഡി ടെയില്‍ ലാമ്ബുകളും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ വിപണിക്കായി 1.9 ലിറ്റര്‍ ഡീസല്‍ യൂണിറ്റും മറ്റ് വിപണികള്‍ക്കായി 3.0 ലിറ്റര്‍ V4 എഞ്ചിനുമാണ് ഇസൂസു അണിനിരത്തുന്നത്. 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇന്ത്യന്‍ വിപണിയിലെ പുതിയ ഇസൂസു D-മാക്സ് V-ക്രോസിന് കരുത്ത് പകരുന്നത്.

പുതിയ തലമുറ ഇസൂസു D-മാക്സ് കൂടുതല്‍ സവിശേഷതകളുള്ളതും സാങ്കേതികമായി ലോഡുചെയ്‌തതും മാത്രമായിരിക്കില്ല. അതോടൊപ്പം മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ്, മികച്ച ഓഫ് റോഡിംഗ് കഴിവുകള്‍, ആകര്‍ഷകമായ ഡിസൈന്‍, മികച്ച ബ്രേക്കിംഗിനായി വലിയ ഡിസ്ക് ബ്രേക്കുകള്‍ എന്നിവയുള്‍പ്പടെ വാഗ്ദാനം ചെയ്യുന്ന മികച്ച വാഹനം കൂടിയായിരിക്കുമിത്.

Leave a Reply

Your email address will not be published. Required fields are marked *