കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു – അധ്യാപകര്‍ക്കും ബാധകം

Share this News for your Friends

KeralaMatrimony.com
പ്രൊപോസൽ തെടുകയാണോ?  കേരള  മാട്രിമോണിയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യം!

സംസ്ഥാനത്തെ കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. സര്‍വ്വകലാശാലയിലും കോളേജുകളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനെ നിരോധിച്ചതായി സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു.

സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഉള്ളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാര്‍ഥികളെ മേലില്‍ അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലുമുള്ള അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്. യുപിയിലെ എല്ലാ സര്‍വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപക ഫാക്കല്‍റ്റികള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിരിക്കുന്നു.

KeralaMatrimony.com
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം

‘സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സര്‍വകലാശാലകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മികച്ച അധ്യാപന അന്തരീക്ഷം’ ഉറപ്പുവരുത്തുന്നതിനായാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളേജ് സമയങ്ങളില്‍ ധാരാളം വിദ്യാര്‍ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നതായി സര്‍ക്കാര്‍ നിരീക്ഷിച്ചു.

മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ യോഗി ആദിത്യനാഥ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. പ്രധാനപ്പെട്ട മീറ്റിംഗുകളില്‍ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്സാപ്പില്‍ സന്ദേശങ്ങള്‍ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആ തീരുമാനം.

Malayalee Brides & Grooms
Exclusively on KeralaMatrimony
A part of BharatMatrimony.com
www.keralamatrimony.com/Register FREE

One thought on “കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു – അധ്യാപകര്‍ക്കും ബാധകം

  • 28th October 2019 at 2:59 am
    Permalink

    ഏതു സംസ്ഥാനത്താണ് നിരോധിച്ചത്

    Reply

Leave a Reply

Your email address will not be published. Required fields are marked *