അമ്മയുടെ ആകുലതകൾ

Share this News for your Friends

ഒരു മിനിറ്റ് നാല്പത്തിയൊന്ന് സെക്കന്റിൽ സമൂഹത്തിനെ ചിന്തിപ്പിച്ചു കൊണ്ട് ഒരു വീഡിയോ.
ദിലീപ് കാവ്യ താര ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വൈറൽ ആയ ഫോട്ടോ എടുത്ത ഫാഷൻ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനൂപ് ഉപാസന ആണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ ഒരു കുഞ്ഞിനെ എങ്ങനെ വളർത്തും എന്നുള്ള ഒരു അമ്മയുടെ ആകുലത ആണ് ഈ ചെറിയ സമയം കൊണ്ട് നമ്മളെ ഈ വീഡിയിയോയിലൂടെ സംവിധായകൻ അനൂപ് ഉപാസന ചിന്തിപ്പിക്കുന്നത്‌.

അഞ്ചു വർഷങ്ങൾ മുൻപ് ആശയം മനസ്സിൽ തോന്നിയപ്പോൾ സുഹൃത്തും എഡിറ്ററും ആയ ജിനേഷ് നന്ദനത്തോട് അനൂപ് സംസാരിക്കുകയായിരുന്നു ഈ ആശയം. എങ്ങനെയും ഇത് സമൂഹത്തിനു നൽകണം എന്നു ജിനേഷും സുഹൃത്തുമായ അബുദാബിയിൽ ഉള്ള പ്രകാശ് തമ്പിയും ഉറച്ചു നിന്നു. അങ്ങനെ ഇവർ രണ്ടു പേരും കൂടി ഉപാസന ഫോട്ടോഗ്രാഫിക്ക് വേണ്ടി ഈ വീഡിയോ നിർമ്മിക്കുകയായിരുന്നു. സംഗീത ശിവൻ ആണ് മനസ്സിൽ സ്പർശിക്കും വിധം ഡബ്ബിങ് ചെയ്തിരിക്കുന്നത്. അരുൺ രാഘവ് ആണ് വീഡിയോ എഡിറ്റ് ചെയ്‌തിരിക്കുന്നത്‌. പി ആർ ഓ മനോജ് നടേശൻ.

അഞ്ചു വർഷങ്ങൾക്ക് ഇപ്പുറം ഇത് മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന സാഹചര്യം കാലം അനുകൂലമാക്കി തീർത്തത് എന്ന് സംവിധായകൻ അനൂപ് ഉപാസന പറഞ്ഞു. നിരവധി സെലിബ്രിറ്റികൾ അവരുടെ പേജുകളിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിലവിൽ ലൈറ്റ് പെയ്‌ന്റിങ് എന്ന ആശയത്തിൽ ഗിന്നസ് വേൾഡ് നേടുവാൻ അധികൃതരുടെ മറുപടി കാത്തിരിക്കുകയാണ് അനൂപ്.

Leave a Reply

Your email address will not be published. Required fields are marked *