തോക്കുപാറ സ്കൂളിൽ പൂർവ അധ്യാപക വിദ്യാർത്ഥി സംഗമവും അനുസ്മരണവും

Share this News for your Friends

*പൂർവ അധ്യാപക വിദ്യാർത്ഥി സംഗമവും അനുസ്മരണവും*

അടിമാലി: ഹൈറേഞ്ചിലെ പഴയ കാല സ്ക്കൂളുകളിൽ ഒന്നായ തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി – അധ്യാപക സംഗമവും അനുസ്മരണവും സംഘടിപ്പിക്കുന്നു. ഈ മാസം 9ന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. 1995-96 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരുമാണ് ഒത്തു ചേരുന്നത്. സംഗമത്തിന്റെ ഭാഗമായി പൊതു സമ്മേളനം, കലാ പരിപാടികൾ, അനുസ്മരണം, ലൈബ്രറി നവീകരണത്തിനുള്ള ഫണ്ട് കൈമാറൽ എന്നിവ നടക്കും. പരിപാടിയുടെ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ബിജു ടി.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *