സെൻട്രൽ കേരള സഹോദയ കായികമേള 7,8 തീയതികളിൽ അടിമാലി വിശ്വദീപ്തിയിൽ

Share this News for your Friends

അടിമാലി: സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ കായികമേള 7,8 തീയതികളിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ നടക്കും. വ്യാഴാഴ്ച രാവിലെ 9-ന് ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് കായികമേള ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, സെൻട്രൽ കേരള സഹോദയ കോംപ്ലക്‌സ് പ്രസിഡന്റ് റവ.ഡോ. സിജൻ പോൾ, വൈസ് പ്രസിഡന്റ് ബോബി ജോസഫ്, സെക്രട്ടറി ജോൺസൻ മാത്യു, ട്രഷറാർ സിസ്റ്റർ ലിസ്‌ലിൻ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ എലൈസ്, സ്‌കൂൾ മാനേജർ ഫാ. വർഗീസ് കുഴികണ്ണിയിൽ, സംഘാടക സമിതി ചെയർമാൻ റവ.ഡോ. ജിൽസൻ ജോൺ, വൈസ് ചെയർമാൻ ഫാ. സിജു പോൾ, പി.റ്റി.എ പ്രസിഡന്റ് ബിജു മാത്യു മാന്തറയ്ക്കൽ, വൈസ് പ്രസിഡന്റ് ബെർലിൻ സിജു തുടങ്ങിയവർ പ്രസംഗിക്കും. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽപെട്ട 117 അംഗീകൃത സി.ബി.എസ്.ഇ സ്‌കൂളുകളെ കോർത്തിണക്കി പ്രവർത്തിച്ചു വരുന്ന സെൻട്രൽ കേരള സഹോദയ കോംപ്ലക്‌സിന്റെ (സി.കെ.എസ്.സി) നേതൃത്വത്തിലാണ് കായികമേള. അഞ്ച് വിഭാഗങ്ങളിലായി 75 ഇനങ്ങളിൽ ആയിരത്തി അഞ്ഞൂറോളം വരുന്ന കായിക പ്രതിഭകളാണ് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ അടിമാലി സി.ഐ: പി.കെ സാബു, ഗ്രാമപഞ്ചായത്ത് അംഗം തമ്പി ജോർജ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിൽ തന്നെ മികച്ച കളിക്കളം ഉൾപ്പടെയുള്ള സൗകര്യങ്ങൾ തയ്യാറായതായി പ്രിൻസിപ്പൽ റവ.ഡോ. ജിൽസൻ ജോൺ, വൈസ് പ്രിൻസിപ്പൽ ഫാ. സിജു പോൾ, പി.റ്റി.എ പ്രസിഡന്റ് ബിജു മാത്യു മാന്തറയ്ക്കൽ എന്നിവർ അറിയിച്ചു.

സെൻട്രൽ കേരള സഹോദയ കായികമേളയ്ക്കായി അടിമാലി വ്ശ്വദീപ്തി പബ്ലിക് സ്‌കൂളിൽ തയ്യാറാക്കിയിരിക്കുന്ന ഗ്രൗണ്ട്.

Leave a Reply

Your email address will not be published. Required fields are marked *