തിരുവനന്തപുരം സ്വദേശി ദമ്മാമിൽ വാഹനാപകടത്തി മരിച്ചു

Share this News for your Friends

ദമ്മാം: തിരുവനന്തപുരം സ്വദേശി ദമ്മാമിൽ വാഹനാപകടത്തിൽ മരിച്ചു. ഞാറായിൽകോണം സീമന്തപുരം ഇബ്രാഹിം റാഹില ദമ്പതികളുടെ മകൻ നിഷാദ് (30 ) ആണ് കൂജാ പാർക്കിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ് ഗ്ളാസ് തട്ടി റോഡിലേക്ക് തെറിച്ചു വീണു മരിച്ചത്. അഞ്ചു മാസം ആയിട്ടെ ഉണ്ടായിരുന്നുള്ളൂ നിഷാദിന്റെ വിവാഹം കഴിഞ്ഞിട്ട്. ദമ്മാം സീക്കോയിലെ മസായ നട്സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുൻപാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. ഷഹനാസ് ആണ് ഭാര്യ. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കത്തീഫ് ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കൺവീനർ ഷാഫി വെട്ടം പറഞ്ഞു.

പടം: നിഷാദ്

Leave a Reply

Your email address will not be published. Required fields are marked *