വെറ്റിലപ്പാറ വില്ലേജിൽ വ്യാജ പട്ടയം വ്യാപകം. പിന്നിൽ രാഷ്ട്രീയ ഉദ്യാഗസ്ഥ കൂട്ട് കെട്ട്.

Share this News for your Friends

വെറ്റിലപ്പാറ വില്ലേജിൽ വ്യാജ പട്ടയം വ്യാപകം. പിന്നിൽ രാഷ്ട്രീയ ഉദ്യാഗസ്ഥ കൂട്ട് കെട്ട്.
റവന്യൂ അന്വേഷണ നടപ്പടി വൈകിപ്പിക്കുന്നു.

കോഴിക്കോട്: അരീക്കോട് ഊങ്ങാട്ടിരി വെറ്റിലപ്പാറ വില്ലേജിൽ ഓടക്കയം ആദിവാസി മേഖലയിൽ വൻ ഭൂമിതട്ടിപ്പ് ആദിവാസികളുടെ ഭൂമി പേരുമാറ്റി മറ്റു ഉള്ളവർക്ക് കൈമാറ്റം ചെയ്യുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ സ്വാധീനമുപയോഗിച്ചെന്ന് പരാതി’ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ചെക്കുന്ന് മലയിലെ വേഴക്കോട് ഭാഗത്ത് ആദിവാസി ഭൂമി പ്രമുഖ രാഷ്ട്രീയ നേതാവിന്റെയും ബന്ധുവിന്റെയും പേരിൽ മാറ്റിയത് വിവാദമായതിന് പിറകെയാണ് ചെക്കുന്ന് മലയിൽ ഉൾപ്പെട്ട ഓടക്കയത്ത് ആദിവാസി ഭൂമിക്ക് വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി തട്ടാനുള്ള ശ്രമം വിവാദമായത്. വെറ്റിലപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന ആദിവാസി കൂടിയായ ഗോപാലകൃഷ്ണൻ എന്നയാൾ ഓടക്കയത്തെ ആദിവാസിഭൂമി ഈ വിഭാഗത്തിൽ ഉൾപ്പെടാത്ത അദ്ദേഹത്തിന്റെഭാര്യ മാതാവിന്റെ പേരിൽ മാറ്റം ചെയ്തു നികുതി അടച്ചതിനെതിരെയാണ് മലപ്പുറം ജില്ലാ കലക്ടർക്ക് പരാതി ചെന്നത് പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ നടത്തിയ അന്വേഷണത്തിൽ 8/2 സർവ്വേയിൽ എസ് എം 979/2014 നമ്പറിൽ 1.0 118 ഹെക്ടർ ഭൂമിയാണ് ആദിവാസി വിഭാഗത്തിൽപ്പെടാത്ത വത്സല എന്നയാളുടെ പേരിൽ മാറ്റിയത്.

വെറ്റിലപ്പാറ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന ഗോപാലകൃഷണന്റെ ഭാര്യാമാതാവാണ് ഇവരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത് വിവരവകാശ രേഖയിലുണ്ട്. 1962 ൽ അടച്ച നികുതിയിൽ മാറ്റം വരുത്തിയാണ് ഭൂമിക്ക് പട്ടയം ലഭ്യമാക്കിയത്.25 വർഷം മുൻപ് മരണപ്പെട്ട ആദിവാസിയായ രാമൻ മുത്തൻ എന്നയാളുടെ പേരിലുള്ളഭൂമി ക്കാണ് വ്യാജ പട്ടയം ഉണ്ടാക്കിത് ഇതിന് ഒത്താശ ചെയ്ത വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റൻറ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടി യുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരം

വെറ്റിലപ്പാറ വില്ലേജ് സർവ്വേ നമ്പർ 8/2 ഉൾപ്പെടെയുള്ള ഭാഗത്ത് 5210 . 96 ഏക്കർ ഭൂമി ഉണ്ടെന്നാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത് .ഈ പ്രദേശങ്ങളിൽ റീസർവ്വേ നടത്താൻ ബന്ധപ്പെട്ട് റവന്യൂ വകുപ്പ് തയ്യാറാകാത്തതാണ് ഭൂമാഫിയ സംഘംങ്ങൾക്ക് അനുകൂലമായത് ‘ വെറ്റിലപ്പാറ വില്ലേജിൽപ്പെട്ട ഓടക്കയം ചെക്കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വനഭൂമിയുൾപ്പെടെയുള്ള ഭാഗങ്ങളിൽ സർവ്വേ നടക്കാത്തതു കാരണം ഇവിടെ ഭുമി സ്വന്തമാക്കാൻ വ്യാജ പട്ടയം ഉണ്ടാക്കുന്ന സംഘം പ്രവർത്തിക്കുന്നതായാണ് വിവരം ആദിവാസി ഭൂമി കൈമാറ്റം ചെയ്തതുൾപ്പെടെ ഏക്കർ കണക്കിന് ഭൂമിക്ക് വ്യാജ പട്ടയം ഉണ്ടാക്കി പലരുംഭൂമി സ്വന്തമാക്കിയതായി ആദിവാസികൾ പറഞ്ഞു. 25000 രൂപ നൽകിയാൽ നികുതി അടച്ച രസീതിയുൾപ്പെടെ പട്ടയം സംഘടിപ്പിച്ചു നൽകുന്ന സംഘത്തിന് സഹായം നൽകുന്നതിന് റവന്യുഡിപ്പാർട്ട്മെന്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നാണ് വിവരം.രവിന്ദ്രൻ പട്ടയത്തിന് തുല്യമായ വ്യാജ പട്ടയമാണ് ഇവിടെയുള്ളതെന്ന് ആദിവാസികൾ ആരോപിച്ചു. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന രേഖകൾ ഉപയോഗിച്ച് കാർഷിക ലോൺ, മറ്റ് വായ്പകൾക്ക്ലക്ഷങ്ങൾ ലോൺ എടുക്കുന്നതും വ്യാജ രേഖകൾ ഉപയോഗിച്ചാണെന്ന ആരോപണം ഉയരുന്നുണ്ട്.

ഫോട്ടോ ആദിവാസി ഭൂമി പേര് മാറ്റി സംഘടിപ്പിച്ച കൈവശ സർട്ടിഫിക്കറ്റ്

Leave a Reply

Your email address will not be published. Required fields are marked *