ഭൂപതിവ് ചട്ടം ഭേദഗതി വരുത്തിയില്ലെങ്കില്‍ നിരാഹാര സമരം : റോഷി അഗസ്റ്റിന്‍

Share this News for your Friends

ഷാനവാസ് കാരിമറ്റം

ഇടുക്കി: ഇടുക്കി ജില്ലയിലെ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകരുടെ അതിജീവനം
സാധ്യമാക്കാന്‍ 1964-ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി ഉണ്ടാക്കാന്‍ അടിയന്തിര
നടപടിയുണ്ടാകണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ നിയമസഭയയില്‍ ആവശ്യപ്പെട്ടു.
അധ്വാനകര്‍ഷകരുടെ മുറവിളിക്ക് അടിയന്തിര തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍
ഡിസംബര്‍ 1 മുതല്‍ കട്ടപ്പനയില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുമെന്നും
റോഷി നിയമസഭയില്‍ വ്യക്തമാക്കി. 2019 ഓഗസ്റ്റ് 22 ന് സര്‍ക്കാര്‍ ഇറക്കിയ കര്‍ഷക
വിരുദ്ധ ഉത്തരവ് കുടിയേറ്റകര്‍ഷകരുടെ ജീവിതത്തെയും നിലനില്‍പിനെയും
പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത് നമ്മുടെ നിയമസഭ അറിയണം. കോടതി
ഉത്തരവിന്റെയും നിരന്തരമായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍
കൂടിയാലോചനകള്‍ നടത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന്
അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *