12 വയസുകാരിയെ പ്രണയം നടിച്ച് പിഡിപ്പിച്ച കാമുകനും പിഡനദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതിമാരും അറസ്റ്റില്‍

Share this News for your Friends

കാമുകന്‍ ലിതിന്‍(19), ദമ്പതികളായ ബിബിന്‍(25), ഭാര്യ വര്‍ഷ(19) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ലിതിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും ദമ്പതിമാരുടെ വടുതലയിലെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പീഡനദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വീഡിയോ യൂട്യൂബിലിടുമെന്നായിരുന്നു ഭീഷണി.

12 വയസുകാരിയെ പ്രണയം നടിച്ച് പിഡിപ്പിച്ച കാമുകനും പിഡനദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതിമാരും അറസ്റ്റില്‍. കാമുകന്‍ ലിതിന്‍(19), ദമ്പതികളായ വടുതല സ്വദേശി ബിബിന്‍(25), ഭാര്യ വര്‍ഷ(19) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ലിതിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും ദമ്പതിമാരുടെ വടുതലയിലെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പീഡനദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വീഡിയോ യൂട്യൂബിലിടുമെന്നായിരുന്നു ഭീഷണി.

വീണ്ടും പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പ്രതികള്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറയുകയായിരുന്നു.പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലിസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ബിബിനേയും വര്‍ഷയെയും വടുതലയിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ ഒന്നാംപ്രതിയായ ലിതിന്‍ പോക്‌സോ കോടതിയില്‍ കീഴടങ്ങി. കോടതി മൂന്ന് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ച നിലയിലാണ്. അതിനാല്‍ മൊബൈല്‍ ഫോണ്‍ പോലിസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *