നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു 5 ഈജിപ്തുകാർ കൊല്ലപ്പെട്ടു

Share this News for your Friends

കുവൈത്ത്‌: കുവൈത്തിൽ വെള്ള ടാങ്കർ ലോറി ഇടിച്ച്‌ 5 ഈജിപ്ത്കാർ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരം കിംഗ്‌ ഫഹദ്‌ റോഡിൽ ദഹർ പ്രദേശത്തിനു സമീപമാണു സംഭവം. നിർമ്മാണ കമ്പനിയിലെ തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക്‌ പോകുകയായിരുന്ന മിനി ബസിലെ യാത്രക്കാരാണു കൊല്ലപ്പെട്ട 5 പേരും.യാത്രക്കിടയിൽ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റി ഘടിപ്പിക്കുന്നതിനു റോഡ്‌ സൈഡിൽ നിർത്തിയതായിരുന്നു മിനി ബസ്‌.

ഡ്രൈവറെ സഹായിക്കുന്നതിനായി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു മരിച്ചവർ.ഇതിനിടയിൽ നിയന്ത്രണം വിട്ടു വന്ന വെള്ള ടാങ്കർ ലോറി തൊഴിലാളികൾക്ക്‌ മേൽ ഇടിച്ചു കയറുകയായിരുന്നു. 4 പേർ സംഭവ സ്ഥലത്ത്‌ വെച്ചും ഒരാൾ അദാൻ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണു മരണമടഞ്ഞത്‌.ടാങ്കർ ലോറിയിലെ ഡ്രൈവറായ ഇന്ത്യക്കാരനെ പോലീസ്‌ കസ്റ്റഡിയിൽ എടുത്ത്‌ ചോദ്യം ചെയ്തു വരികയാണു.

Leave a Reply

Your email address will not be published. Required fields are marked *