മുക്ക് പണ്ടം പണയം വെച്ച് 2 ലക്ഷം തട്ടാൻ ശ്രമം പ്രതി പോലീസ് പിടിയിൽ

Share this News for your Friends

മുക്ക് പണ്ടം പണയം വെച്ച് 2 ലക്ഷം തട്ടാൻ ശ്രമം പ്രതി പോലീസ് പിടിയിൽ

പയ്യോളി: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി .
മണിയൂർ പാലയാട് വടക്കെ പുറം കുനിയിൽ ജിതിൻ രാജ് (29 ) ആണ് പിടിയിലായത് .വ്യാഴാഴ്ച വൈകിട്ടോടെ പയ്യോളി പേരാമ്പ്ര റോഡിലെ സ്വകാര്യ ബാങ്കിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത് 81 ഗ്രാം വരുന്ന മൂന്ന് വള, ചെയിൻ പാദസരം എന്നിവയുമായി ബാങ്കിലെത്തിയ പ്രതി പണയം വെച്ച് പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു എന്നാൽ സംശയം തോന്നിയ ബാങ്ക് ഉടമ രഹസ്യമായി പോലീസിൽ വിവരമറിയിച്ചതോടയാണ് പ്രതി കുടുങ്ങിയത്. രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ വരെ കൊടുക്കാൻ കഴിയുന്ന വ്യാജ സ്വർണമാണ് പണയം വെക്കാൻ ശ്രമിച്ചത് പയ്യോളി എസ് ഐ പിഎം സുനിൽകുമാർ സ്ഥലത്തെത്തി അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *