മൂന്നാറിനു സമീപം തോക്കുപാറ അമ്പഴച്ചാലിൽ ഹോംസ്റ്റേയിൽ നിന്നും 5 പുരുഷന്മാരെയും, ആന്ധ്രാപ്രദേശ് സ്വദേശിനി ഉൾപ്പെടെ 3 സ്ത്രീകളെയും ദേവികുളം സബ്ബ് കളക്ടർ പ്രേം കൃഷണന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പിടികൂടി വെള്ളത്തൂവൽ പൊലീസിന് കൈമാറി. ഇവരിൽ നിന്നും 1,870 രൂപയും, 11 മൊബൈൽ ഫോണുകളും, ഒരു ബൈക്കും, ഒരു ജീപ്പും പിടിച്ചെടുത്തു.

ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശിനി പ്രഭാവതി (28 ), പാലാ സ്വദേശിനി അച്ചു(24), റാന്നി സ്വദേശിനി അജിത(34), ശല്യംപാറ തണ്ടോത്തറ ശോഭാൽ (27), വാളറ പത്താംമൈൽ ചെങ്ങനാട്ട് അഷ്ബിൻ (20), ആനവിരട്ടി സ്വദേശി ഷംസുദീൻ (40), കൂമ്പൻപാറ സ്വദേശി സിദ്ദിഖ് (34), ചെങ്കുളം സ്വദേശി റിയാസ് (26) എന്നിവരാണ് പിടിയിലായത്. ഇവരെ മൂന്നാർ സി. ഐ. ആർ. കുമാർ ആർ, വെള്ളത്തൂവൽ എസ്. ഐ. എം. വി സ്കറിയ, എസ്. ഐ സജി എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു.
ഇന്നലെ വൈകിട്ട് ദേവികുളം സബ്ബ് കളക്ടർ പ്രേം കൃഷണന്റെ നേതൃത്വത്തിൽ റവന്യൂവകുപ്പ് ഉദ്യോസ്ഥരുടെ സംഘം പതിവ് പരിശോധനയ്ക്ക് ഇറങ്ങവെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അമ്പഴച്ചാൽ – കാന്തിയാംപാറ റോഡിലെ ഹോം സ്റ്റേയിൽ എത്തിയപ്പോഴാണ് അനധികൃതമായി താവളമടിച്ചിരുന്ന സംഘത്തെ കണ്ടെത്തിയത്. പുരുഷന്മാരിൽ ഒരാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പിടിയിലായ സ്ത്രീകളുടേത് ഉൾപ്പടെ നിരവധി സ്ത്രീകളുടെ ഫോട്ടോകളും കണ്ടെത്തി. തുടർന്ന് വെള്ളത്തൂവൽ പൊലീസിനെ വിളിച്ചു വരുത്തി എല്ലാവരെയും കൈമാറുകയായിരുന്നു.
റിയാസും, അച്ചുവും പരസ്പ്പരം ഇഷ്ടത്തിലും, ഒരു വർഷമായി ഈട്ടിസിറ്റി ഭാഗത്ത് ഒരുമിച്ച് താമസിക്കുകയുമാണ്. ഇവർ മുഖാന്തിരമാണ് ആന്ധ്രാ സ്വദേശിനി കേരളത്തിൽ എത്തിയതെന്ന് കരുതുന്നു. ഹോംസ്റ്റേയിൽ പരിശോധന നടത്തിയതായും, ഈ സമയം ഇവർ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നില്ലെന്നും, പുരുഷന്മാർ പണം വച്ച് ചീട്ടുകളിക്കുകയും, സ്ത്രീകൾ അത് നോക്കി നിൽക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കെ. ജി ആക്ട് പ്രകാരം പുരുഷൻമാർക്കെതിരെയും, പകർച്ച വ്യാധി നിരോധന നിയമപ്രകാരം എല്ലാവരുടെ പേരിലും കേസ്സെടുത്തു. സ്ത്രീകളെ സ്ഥലത്തുവച്ചും, പുരുഷൻമാരെ സ്റ്റേഷനിൽ എത്തിച്ച ശേഷവും ജാമ്യത്തിൽ വിട്ടയച്ചു. മൊബൈൽ ഫോണുകളും, വാഹനങ്ങളും കോടതിയിൽ ഏൽപ്പിച്ചു.
Address munnarinadutha home stay ennu paranjukoode.