110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി..കേസെടുത്തു.

അടിമാലി: ഒഴുവത്തടം ഭാഗത്ത് ചാരായ നിർമ്മാണം നടക്കാൻ സാധ്യതയുണ്ടെന്ന് അടിമാലി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ ഇന്നലെ അർദ്ധരാത്രി നടത്തിയ പരിശോധനയിൽ ഒഴുവത്തടം പള്ളിപ്പാറ ഭാഗത്ത് ഉൾവനത്തിലായി ചാരായ നിർമ്മാണത്തിന് പാകമായ 110 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും രഹസ്യമായി സൂക്ഷിച്ചിരുന്നത് കണ്ടെത്തി.. കേസെടുത്തു .

ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾക്ക് ചാരായം വാറ്റി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന കോടയാണ് കണ്ടെത്തിയത്.പ്രതിയെകുറിച്ച് അന്വേഷണമാരംഭിച്ചതായും സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർ പി എച്ച് ഉമ്മറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറീവ് ഓഫീസർമാരായ സുരേഷ് കുമാർ വി പി, സുരേഷ് കുമാർ കെ കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) കെ എൻ അനിൽ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ ബി സുനീഷ് കുമാർ, മീരാൻ.K.S, ,അബിൻസ് എം എം എന്നിവർ പങ്കെടുത്തു.